തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ലോകായുക്തയില്‍ പരാതി. ചിന്താ ജെറോമിനെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
അര്‍ദ്ധ ജുഡീഷ്യല്‍ പദവിയിലുള്ള ചിന്താ ജെറോം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയിലാണ് പരാതിയുമായി ലോകായുക്തയെ സമീപിച്ചത്. കേസ് തിങ്കളാഴ്ച പരിഗണിക്കും.