ശമ്പള വിതരണം വൈകുന്നു; കെഎസ്ആര്‍ടിസിയില്‍ തൊഴിലാളി സമരം രണ്ടാം ദിനത്തിലേക്ക്

കെഎസ്ആര്‍ടിസി ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ചുള്ള സമരം രണ്ടാം ദിനത്തിലേക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ചുള്ള സമരം രണ്ടാം ദിനത്തിലേക്ക്. പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫ് ആണ് ചീഫ് ഓഫിസിന് മുന്നില്‍ നിരാഹാര സമരം നടത്തുന്നത്. ശമ്പളം ഔദാര്യമല്ല, അവകാശമാണെന്ന് മനസ്സിലാകാത്തത് സര്‍ക്കാരിനും കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനും മാത്രമാണെന്ന് തമ്പാനൂര്‍ രവി ആരോപിച്ചു. എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പ് ശമ്പള വിതരണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കുക, ശമ്പള വിതരണം ഉടന്‍ തുടങ്ങുക എന്നി ആവശ്യങ്ങളാണ് സമര സമതി മുന്നോട്ട് വെക്കുന്നത്. അതേസമയം സമരം സര്‍വീസുകളെ ഇതുവരെ ബാധിച്ചിട്ടില്ല. ധനവകുപ്പിനോട് 80 കോടി രൂപ മനേജ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇതാണ് ശമ്പളം വൈകാന്‍ കാരണമെന്നാണ് മനേജ്‌മെന്റിന്റെ വാദം.

Exit mobile version