ഭൂമി താഴുന്നു; ജോഷിമഠില്‍ 600 കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ ഉത്തരവ്

ജനങ്ങളെ ആശങ്കയിലാക്കി ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ മണ്ണിടിച്ചിലും വീടുകളില്‍ വിള്ളലും രൂക്ഷമാകുന്ന സാഹചര്യത്തില്‍ 600ഓളം ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉത്തരവിട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി

ഡെറാഡൂണ്‍: ജനങ്ങളെ ആശങ്കയിലാക്കി ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ മണ്ണിടിച്ചിലും വീടുകളില്‍ വിള്ളലും രൂക്ഷമാകുന്ന സാഹചര്യത്തില്‍ 600ഓളം ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉത്തരവിട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി.

കഴിഞ്ഞ ഒരു വര്‍ഷമായി മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഭൂമി താഴുകയാണെന്നും കഴിഞ്ഞ രണ്ടാഴ്ചയോടെയാണ് പ്രശ്നം രൂക്ഷമായതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പല വീടുകളിലും വലിയ വിളളലുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വീടുകള്‍ തകരാന്‍ സാധ്യതയുള്ളതിനാല്‍ ജോഷിമഠിലെ കുടുംബങ്ങളെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മുതല്‍ ഒഴിപ്പിക്കാന്‍ തുടങ്ങിയിരുന്നു.

സുരക്ഷിത മേഖലകളില്‍ എത്രയും വേഗം താത്ക്കാലിക താമസസൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ഒഴിപ്പിക്കല്‍ മേഖലയും സോണല്‍ തിരിച്ചും ആസൂത്രണം ചെയ്യാനും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടമേഖലയിലെ ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കണമെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ദുരന്തനിവാരണ വകുപ്പിനെ അറിയിക്കാനും ജോഷിമഠിലെ ഡിസാസ്റ്റര്‍ കണ്‍ട്രോള്‍ റൂം കാലതാമസം കൂടാതെ സജീവമാക്കാനും അധികൃതരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version