തിരുവനന്തപുരം : മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കുന്നു. പ്രൈവറ്റ് സെക്രട്ടറി പി.കെ ശബരീഷിന്റെ മകളെ കരാട്ടെ ക്ലാസിന് കൊണ്ടുപോകുന്നതും തിരിച്ചു കൊണ്ടുവരുന്നതും ഈ സര്‍ക്കാര്‍ ബോര്‍ഡ് വെച്ച ഇന്നോവ ക്രിസ്റ്റയില്‍. പ്രൈവറ്റ് സെക്രട്ടറി സ്ഥലത്തില്ലാത്ത സമയത്ത് ഇദ്ദേഹത്തിത്തിന്റെ ഭാര്യാപിതാവാണ് ഔദ്യോഗികവാഹനം ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നത്.
കഴിഞ്ഞ ദിവസം 4.45 തോടെയാണ് ഈ വാഹനം മ്യൂസിയത്തിന് മുന്നിലൂടെ കടന്നുപോയി.മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും കോഴിക്കോട് സ്കൂള്‍ കലോത്സവത്തില്‍ മുഖ്യ സംഘാടന ചുമതല വഹിക്കുമ്പോഴാണ് ഈ വാഹനം ഇവിടെ യഥേഷ്ടം ഓടുന്നത്. ഈ വാഹനം ആദ്യം പോയത് ശാസ്തമംഗലത്ത് പി.കെ .ശബരീഷ് താമസിക്കുന്ന ഫ്ലാറ്റിലേക്കാണ്. ഏകദേശം വൈകീട്ട് അഞ്ചുമണിയ്ക്ക് വാഹനം പുറത്തേക്ക് എത്തി. പിന്നീട് ഇത് കവടിയാറും പിഎംജിയും കഴിഞ്ഞ് ചെന്നെത്തിയത് പൊലീസ് ക്വാട്ടേഴ്സിനടുത്താണ്.
വാഹനത്തിന്റെ പിറകില്‍ നിന്ന് ശബരീഷിന്റെ ഭാര്യാ പിതാവ് പുറത്തിറങ്ങി. മുന്നിലെ സീറ്റില്‍ നിന്ന് കരാട്ടെ യൂണിഫോം ധരിച്ച് ശബരീഷിന്റെ മകളും. മകളെയും ഭാര്യാപിതാവിനെയും ഇറക്കിയശേഷം നേരെ മന്ത്രിയുടെ ഓഫീസായ സെക്രട്ടറിയേറ്റ് അനക്സ് രണ്ടിലേക്ക്പോയി. അതിന് ശേഷം സമയം 7 മണി ആയപ്പോള്‍ വാഹനം പുറത്തേക്ക് വന്നു. വാഹനം വീണ്ടും പിഎംജിക്ക് അടുത്തുള്ള പൊലീസ് ക്വാര്‍ട്ടേഴ്സിന് മുന്നിലെത്തി.
കെഎല്‍ 01 സിഡി 3136 വെള്ള ഇന്നോവ ക്രിസ്റ്റയാണ് മന്ത്രിയുടെ വാഹനം. മരുതംകുഴി മീന്‍ മാര്‍ക്കറ്റിലും നന്ദാവനം എആര്‍ ക്യാമ്പിലെ പോലീസ് ക്യാന്റീനിലും ആയുര്‍വേദ കോളേജിലും ഈ വാഹനം പല തവണ വന്നിരുന്നു.
Discussion about this post