ഭക്ഷ്യ വിഷബാധ; കാസര്‍കോട് കുഴിമന്തി കഴിച്ച പെണ്‍കുട്ടി മരിച്ചു

ക്രിസ്മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയ അഞ്ജുശ്രീ പുതുവത്സരത്തലേന്നാണ് ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്.

കാസര്‍കോട് : സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ.കുഴിമന്തി കഴിച്ചതിനു പിന്നാലെ കാസര്‍കോട്ട് ഒരു പെണ്‍കുട്ടി കൂടി മരിച്ചു.അഞ്ജുശ്രീ പാര്‍വതിയാണ് മരിച്ചത്. ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ക്രിസ്മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയ അഞ്ജുശ്രീ പുതുവത്സരത്തലേന്നാണ് ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്.

എന്നാല്‍ വീട്ടില്‍ കുടുംബത്തിനൊപ്പമാണ് കഴിച്ചത്. കഴിച്ചവര്‍ക്കെല്ലാം ശാരീരിക അസ്വസ്ഥതകളുണ്ടായി.അഞ്ജുശ്രീയുടെ നില മോശമായി.തുടര്‍ന്ന് കാസര്‍കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെവച്ച് ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവരും.പരിയാരം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടു പോകും.

മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായിരുന്നു അഞ്ജുശ്രീ പാര്‍വതി. 6 ദിവസത്തിനിടെ 2 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് കേരളത്തില്‍ മരിച്ചത്.

Exit mobile version