കൊല്ലം: കേരളത്തിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും നിയമനങ്ങൾ പബ്ലിക് എന്‍റർപ്രൈസ് സെലക്ഷൻ ബോർഡിന് (പിഇഎസ്ബി) വിടുമെന്ന് മന്ത്രി പി രാജീവ്. പബ്ലിക് എന്‍റർപ്രൈസ് സെലക്ഷൻ ബോർഡ് ബില്ലിൽ ഗവർണർ ഒപ്പുവച്ചു. ഭരണസമിതി രൂപീകരിച്ചാലുടൻ തന്നെ ബോർഡ് നിലവിൽ വരുമെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം, സർക്കാർ ധാരാളം പണം നൽകുകയും അത് ചെലവഴിക്കുകയും ചെയ്യുന്ന തരത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തിക്കരുതെന്നും പ്രൊഫഷണലായി പ്രവർത്തിക്കുകയും ലാഭകരമായി മുന്നോട്ട് പോകുകയും വേണമെന്നും ഈ രീതിയിൽ ഒരു വലിയ മാറ്റം വരുത്താൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. വാർഷിക ഓഡിറ്റ് നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കി. തൊഴിലാളി വർഗത്തെ സംബന്ധിച്ചിടത്തോളം സമരത്തിന്‍റെ അവസാന രൂപമാണ് പണിമുടക്ക്.
കെ.എം.എം.എൽ പ്രവർത്തകർക്കിടയിൽ ചില തെറ്റായ പ്രവണതകളുണ്ട്. തീരെ ഗതികെട്ടാൽ സമരം ചെയ്തോളൂ, എഐടിയുസി സമരം ചെയ്യുമ്പോൾ ഞങ്ങൾക്ക് അത് പറ്റിയില്ലല്ലോ എന്ന് ഐഎൻടിയുസി കരുതേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ചവറ കെ.എം.എം.എല്ലിലെ വിവിധ പദ്ധതികളുടെ തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
Discussion about this post