കേരള സര്‍വകലാശാല വി.സി നിയമനം; ഹൈക്കോടതി ഉത്തരവിനെതിരെ  എസ് ജയരാമന്‍

കേരള സര്‍വകലാശാലയിലെ വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ ഒരു മാസത്തിനുള്ളില്‍ നിര്‍ദേശിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത വിധിക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗം എസ് ജയരാമൻ സുപ്രീം കോടതിയില്‍ അപ്പീല്‍ നൽകി.

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ ഒരു മാസത്തിനുള്ളില്‍ നിര്‍ദേശിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത വിധിക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗം എസ് ജയരാമൻ സുപ്രീം കോടതിയില്‍ അപ്പീല്‍ നൽകി.

സെനറ്റിലെ ഒരു പ്രതിനിധിയെ നാമനിർദ്ദേശം ചെയ്താൽ ചാൻസലർ കൂടിയായ ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് സിംഗിൾ ബെഞ്ച് വിധിച്ചു. സമയപരിധിക്കുള്ളിൽ നോമിനിയെ നൽകിയില്ലെങ്കിൽ യുജിസി ചട്ടങ്ങൾ, കേരള സർവകലാശാല ആക്ട് എന്നിവ പ്രകാരം ചാൻസലർക്ക് നടപടിയെടുക്കാമെന്നും സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിംഗിൾ ബെഞ്ചിന്‍റെ ഈ നിർദ്ദേശങ്ങൾ ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തത്.

ഡിവിഷൻ ബെഞ്ചിന്‍റെ സ്റ്റേ ഓർഡറോടെ വൈസ് ചാൻസലറെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ അനിശ്ചിതമായി വൈകുകയാണെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. സെനറ്റ് അംഗം എസ് ജയരാമൻ സമർപ്പിച്ച ഹർജിയാണ് അഭിഭാഷകനായ പി എസ് സുധീർ സുപ്രീം കോടതിയിൽ സമർപ്പിച്ചത്.

 

Exit mobile version