സൌബിന്‍ ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ജിന്ന് എന്ന ചിത്രം നാളെ മുതല്‍ തിയറ്ററുകളില്‍. ഡിസംബര്‍ 30 ന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം റിലീസ് നീട്ടിയിരുന്നു. ചിത്രം നാളെ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ഏറെ പ്രകടന സാധ്യതയുള്ള ഒരു വേഷമാണ് ചിത്രത്തില്‍ സൌബിന്‍ അവതരിപ്പിക്കുന്നത്.
Discussion about this post