പത്തനംതിട്ടയില്‍ കാണാതായ 4 പെണ്‍കുട്ടികളില്‍ രണ്ട് പേരെ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ നിന്ന് ഇന്ന് കാണാതായ നാല് പെണ്‍കുട്ടികളില്‍ രണ്ട് പേരെ കണ്ടെത്തി. തിരുവല്ല ഓതറ എ എം എം സ്‌കൂളില്‍ നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെയാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി. പെണ്‍കുട്ടികളില്‍ ഒരാളുടെ സുഹൃത്തിനെ കാണാന്‍ കൊച്ചിയിലേക്ക് പോകും വഴിയാണ് പൊലീസ് പിടികൂടിയത്. ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.

 

Exit mobile version