ഗവര്‍ണര്‍ സീനിയര്‍ നേതാവ്, പ്രതിപക്ഷം ധര്‍മ്മം ചെയ്യണം; തുടങ്ങിയത് പൂര്‍ത്തിയാക്കുമെന്നും മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവില്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ചെങ്ങന്നൂരിലെ ജനത്തിനും നന്ദി പറഞ്ഞ് മന്ത്രി സജി ചെറിയാന്‍. 13 മാസം മന്ത്രിയായി രൂപപ്പെടുത്തിയ നിരവധി പദ്ധതികള്‍ ഉണ്ട്. ഇവ പൂര്‍ത്തിയാക്കും. മറ്റ് മന്ത്രിമാര്‍ക്ക് നല്‍കിയ മുന്‍പ് താന്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തീവ്രയജ്ഞം നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത് തുടരും. തീരദേശ മേഖലയിലെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരും. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ പൂര്‍ണതയില്‍ എത്തിക്കണം. തുടങ്ങി വച്ചതെല്ലാം പൂര്‍ത്തിയാക്കും. മുമ്പ് വകുപ്പുകളില്‍ നടത്തിയ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും.

 

Exit mobile version