ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം അടുത്ത വര്‍ഷം തുറക്കുമെന്ന് അമിത് ഷാ. 2024 ജനുവരി ഒന്നിന് രാമക്ഷേത്രം തുറക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത്. ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നത് പ്രധാനമന്ത്രിയാണെന്നും കോണ്‍ഗ്രസ് നിര്‍മ്മാണം തടയാനാണ് ശ്രമിച്ചതെന്നും ത്രിപുരയിലെ രഥയാത്രയില്‍ അമിത് ഷാ പറഞ്ഞു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നോടിയായി രാമക്ഷേത്രം പൂര്‍ത്തിയാക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണവിഷയവും രാമക്ഷേത്രമായിരിക്കും.
2024 ലെ തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താനുള്ള ബിജെപിയുടെ തുറുപ്പ് ചീട്ടാണ് അയോധ്യയിലെ രാമക്ഷേത്രം. ?171 അടി ഉയരമുള്ള വിശാലമായ രാമക്ഷേത്രമാണ് അയോധ്യയില്‍ ഉയരുന്നത്. ലോക തീര്‍ത്ഥാടക ഭൂപടത്തില്‍ പ്രമുഖസ്ഥാനം രാമക്ഷേത്രം വരുമ്പോള്‍ അയോധ്യയ്ക്ക് ഉണ്ടാകും.
Discussion about this post