ബഫര്‍സോണ്‍ വിഷയത്തിൽ കാഞ്ഞിരപ്പള്ളി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എ.കെ ശശീന്ദ്രന്‍

നേരത്തെ ബഫർ സോൺ വിഷയത്തിൽ ബിഷപ്പ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു

കോട്ടയം: കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ ബഫർ സോൺ വിഷയത്തിൽ കൂടിക്കാഴ്ച നടത്തി. കാഞ്ഞിരപ്പള്ളി രൂപതയുടെ ആശങ്കകൾ ചർച്ച ചെയ്തു. നേരത്തെ ബഫർ സോൺ വിഷയത്തിൽ ബിഷപ്പ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.

ബഫർ സോണിൽ ഇതുവരെ സ്വീകരിച്ച നടപടികൾ സർക്കാർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ബിഷപ്പ് ബഫർ സോൺ വനപരിധിക്കുള്ളിൽ തന്നെ നിലനിർത്തണമെന്നും ആ വിശ്വാസം വോട്ടിൽ പ്രതിഫലിക്കുമെന്നും പറഞ്ഞിരുന്നു. കർഷകരെ പരിഗണിക്കാതെ ഒരു പാർട്ടിക്കും അധികാരത്തിൽ വരാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version