അത്യാഹിത വിഭാഗം ഒഴിവാക്കി; ഇന്ന് നഴ്സുമാരുടെ സൂചനാ പണിമുടക്ക്

തൃശൂര്‍: നഴ്‌സുമാരുടെ സൂചനാ സമരം തുടങ്ങി. യുനൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. ഒപി, അത്യാഹിത വിഭാഗങ്ങള്‍ ഒഴിവാക്കിയാണ് പണിമുടക്ക് നടത്തുന്നത്. പ്രതിദിന വേതനം 1500 രൂപയാക്കണമെന്നാണ് ആവശ്യം.

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് സമരത്തിലുള്ളത്. രാവിലെ പത്തിന് പടിഞ്ഞാറേ കോട്ടയില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം കളക്ടറേറ്റില്‍ അവസാനിക്കും.മാനേജ്മെന്റില്‍ നിന്ന് അനുകൂല നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സംസ്ഥാനതല സമരം നടത്തുമെന്ന് യുഎന്‍എ ഭാരവാഹികള്‍ അറിയിച്ചു.

അത്യാഹിത വിഭാഗം അടക്കമുള്ള അവശ്യ വിഭാഗങ്ങളെ സമരം ബാധിക്കരുതെന്ന് ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

 

 

Exit mobile version