ന്യൂഡൽഹി; പുതുവത്സര രാവിലെ അപകടത്തിൽ വാഹനത്തിന്റെ അടിയിൽ കുടുങ്ങി യുവതി മരിച്ച സംഭവത്തിൽ, അപകടത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരിച്ച അഞ്ജലി സിങ്ങിന്റെ ശരീരത്തിൽ 40 മുറിവുകളെങ്കിലും ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഡൽഹി അപകടമരണം: യുവതിക്കുനേരെ ലൈംഗിക അതിക്രമമുണ്ടായിട്ടില്ലെന്ന് മെഡിക്കൽ ബോർഡ്ശരീരത്തിലെ തൊലി ഉരിഞ്ഞ് പോയി. വാരിയെല്ലുകൾ പുറംതള്ളിയ നിലയിലായിരുന്നു. തലയോട്ടിയുടെ അടിഭാഗം പൊട്ടി. മസ്തിഷ്കവും തകര്‍ന്നു. തലയ്ക്കും നട്ടെല്ലിനും കൈകാലുകൾക്കും പരുക്കേറ്റിരുന്നു. ഇടിയുടെ ആഘാതവും രക്തസ്രാവവുമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
https://youtu.be/z-IlC0ACCZU
ലൈംഗിക അതിക്രമമുണ്ടായിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. ലൈംഗിക ആക്രമണം സൂചിപ്പിക്കുന്ന മുറിവുകളൊന്നും ഇല്ലെന്നായിരുന്നു റിപ്പോർട്ട്. മൃതദേഹം നഗ്നമായി കണ്ടെത്തിയതിനെ തുടർന്ന് പീഡനത്തിനരയായതായി സംശയമുണ്ടെന്ന് അഞ്ജലിയുടെ അമ്മ പറഞ്ഞിരുന്നു.
പുതുവത്സരരാവിൽ മദ്യലഹരിയിലായിരുന്ന യുവാക്കളുടെ കാർ അഞ്ജലിയുടെ സ്കൂട്ടറിൽ ഇടിച്ച ശേഷം 12 കിലോമീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിൽ മൃതദേഹം ഞായറാഴ്ച രാവിലെ ഔട്ടർ ഡൽഹിയിൽ സുല്‌ത്താൻപുരിയിലെ കാഞ്ചവാലയിലാണ് കണ്ടെത്തിയത്. കാർ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷണൻ (27), മിഥുൻ (26), മനോജ് മിത്തൽ എന്നിവര്‍ പിടിയിലായി.