മാളികപ്പുറത്തുണ്ടായത് തീപിടിത്തം, പൊട്ടിത്തെറിയല്ല, കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പത്തനംതിട്ട: ശബരിമല മാളികപ്പുറത്തുണ്ടായത് പൊട്ടിത്തെറിയില്ല, തീപിടിത്തമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍. പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനം അടക്കം സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചു. രണ്ട് ദിവസത്തിനകം വീണ്ടും വിശദമായ പരിശോധന നടത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇന്നലെയാണ് മാളികപ്പുറത്ത് തീപിടിത്തമുണ്ടായി മൂന്ന് പേര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ മൂന്നുപേരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതില്‍ 70% പൊള്ളലേറ്റ ജയകുമാറിന്റെ നില അതീവ ഗുരുതരമാണ്.

 

Exit mobile version