പൃഥ്വിരാജ് നായകനായ ‘കാപ്പ’ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഷാജി കൈലാണ് ചിത്രത്തിന്റെ സംവിധായകന്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ പൃഥ്വിരാജ് പങ്കുവെച്ച ഒരു ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ജിമ്മില്‍ വര്‍ക്കൗട്ടിന് എത്തിയപ്പോള്‍ എടുത്ത ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിന്റെ ഹൃത്വിക് റോഷന്‍ എന്നാണ് ഒരാള്‍ ഫോട്ടോയ്ക്ക് കമന്റ് എഴുതിയിരിക്കുന്നത്. പൃഥ്വിരാജ് ഫോട്ടോ പങ്കുവെച്ച് അധികം കഴിയും മുന്നേ നിരവധി പേരാണ് ലൈക്കും കമന്റുകളുമായും എത്തിയിരിക്കുന്നത്. 2023 എന്ന് മാത്രമാണ് പൃഥ്വിരാജ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്.