നമോ പിക്‌ച്ചേര്‍സുമായി സഹകരിച്ച് എസ്‌തെപ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെ ബാനറിൽ മനോജ് താനത്ത് നിർമ്മിക്കുന്ന മലയാളത്തിലെ ആദ്യ സോംബി സിനിമയായ (ZOMBIE MOVIE) ”എക്‌സ്പീരിമെന്റ് ഫൈവ് ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
മെൽവിൻ താനത്ത്, ദേവീനന്ദ സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശ്വിൻ ചന്ദ്രൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാഗർ നിർവ്വഹിക്കുന്നു.
സ്ഫടികം ജോർജ്ജ്, ബോബൻ ആലുംമൂടൻ,നന്ദ കിഷോർ, ഋഷി സുരേഷ്, അംബിക മോഹൻ, അമ്പിളി സുനിൽ,മജീഷ് സന്ധ്യ മറ്റു പ്രമുഖ താരങ്ങൾ. സുധീഷ്, ലോറന്‍സ് എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. സുധീഷ്, ലോറന്‍സ്. അര്‍ഷാദ് റഹീം എഴുതിയ വരികൾക്ക് ശ്യാം ധര്‍മ്മൻ സംഗീതം പകരുന്നു.എഡിറ്റര്‍- മില്‍ജോ ജോണി.
ക്രിയേറ്റീവ് ഡയറക്ടര്‍- നിധീഷ് കെ നായര്‍, കല-ബിനീഷ് ചോല, മേക്കപ്പ്- കൃഷ്ണന്‍ പെരുമ്പാവൂര്‍, കോസ്റ്റ്യൂംസ്-സഞ്ജയ് മാവേലി, സ്റ്റില്‍സ്- ജിയോ വിജെ, ഡിസൈന്‍- ബൈജു ബാലകൃഷ്ണന്‍. ബിജിഎം-ശ്യാം ധർമ്മൻ, ആക്ഷന്‍-അഷ്റഫ് ഗുരുക്കൾ,കൊറിയോഗ്രാഫര്‍-ചന്ദ്രചൂഡന്‍, അസോസിയേറ്റ് ഡയറക്ടര്‍-സന്ദീപ് പട്ടാമ്പി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിതീഷ് എംവിആർ. ഫെബ്രുവരിയിൽ “എക്‌സ്പീരിമെന്റ് ഫൈവ് ” പ്രദര്‍ശനത്തിനെത്തും. പി ആര്‍ ഒ-എ എസ് ദിനേശ്.
Discussion about this post