പൃഥ്വിരാജ് – ബേസിൽ ചിത്രം ഗുരുവായൂർ അമ്പലനടയിൽ ഒരുങ്ങുന്നു

പുതുവത്സര ദിനത്തോടനുബന്ധിച്ച് പുതിയ സിനിമയുടെ പ്രഖ്യാപനവുമായി പൃഥ്വിരാജ് സുകുമാരൻ. ജയ ജയ ജയ ജയഹേ എന്ന സുപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് പൃഥ്വിരാജ് സുകുമാരൻ പങ്ക് വെച്ചിട്ടുള്ളത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‘കുഞ്ഞിരാമായണം’ എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്.
പ്രേക്ഷകരെ ചിരിപ്പിക്കാനും രസിപ്പിക്കാനും പറ്റുന്ന ഒരു ആഘോഷ ചിത്രമായിരിക്കും “ഗുരുവായൂർ അമ്പലനടയിൽ”. എന്നാണ് അനിയറപ്രവർത്തകർ പറയുന്നത്.മലയാളത്തിലെ പ്രശസ്ത താരങ്ങളും സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ഈ ചിത്രത്തിന്റെ പ്രാരംഭ നടപടികൾ പുരോഗമിക്കുന്നു. പി ആർ ഒ-എ എസ് ദിനേശ്.

Exit mobile version