ഉമ്മന്‍ ചാണ്ടിയെ വീട്ടിലെത്തി കണ്ട് ശശി തരൂര്‍, ഒപ്പം എം കെ രാഘവനും

തിരുവനന്തപുരം: ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ച് ശശി തരൂര്‍. എംപി. എം കെ രാഘവന്‍ എംപിയും തരൂരിനൊപ്പമുണ്ടായിരുന്നു. തിരുവനന്തപുരം ജഗതിയിലെ വീട്ടിലെത്തിയാണ് ഉമ്മന്‍ ചാണ്ടിയെ കണ്ടത്.

ഇന്നലെയാണ് ജര്‍മ്മനിയിലെ ചികിത്സ കഴിഞ്ഞ് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന് തരൂര്‍ പറഞ്ഞു.

 

Exit mobile version