ഭക്ഷ്യവിഷബാധ; കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന യുവതി മരിച്ചു

കോട്ടയം : ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂര്‍ സ്വദേശിനി രശ്മി (33) ആണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് രശ്മിക്ക് ഭക്ഷ്യവിഷ ബാധ ഏറ്റത്. പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ മാത്രമേ മരണകാരണം പുറത്തുവരൂ എന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം രണ്ടു ദിവസം മുമ്പ് അടച്ചുപൂട്ടിയ സംക്രാന്തിയിലെ ഹോട്ടല്‍ പാര്‍ക്കില്‍ നിന്ന് രശ്മി ഭക്ഷണം കഴിച്ചിരുന്നെന്നാണ് സംശയം.

 

Exit mobile version