ഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിങ് നയത്തിന്റെ കരട് പുറത്തിറക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പൊതുജനങ്ങള്‍ക്കും മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കരടില്‍ അഭിപ്രായം അറിയിക്കാം. അടുത്ത മാസം അവസാനത്തോടെ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. ഗെയിമിങ് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും.
ഗെയിം കമ്പനികള്‍ക്ക് അംഗീകാരം നല്‍കാന്‍ സമിതിയെ രൂപീകരിക്കും. ഗെയിമിങിലൂടെ വാതുവെപ്പ് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവര്‍ ഗെയിം കളിക്കാന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാതാപിതാക്കളുടെ സമ്മതം വാങ്ങണം. ഗെയിമിംഗ് പ്ലാറ്റ്‌ഫോമില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.