ഡല്‍ഹിയെ നടുക്കി കൊലപാതകം, യുവതിയെ കിലോമീറ്ററുകള്‍ കാറില്‍ വലിച്ചിഴച്ചു, 5 യുവാക്കള്‍ അറസ്റ്റില്‍

ഡല്‍ഹി: ഡല്‍ഹിയെ നടുക്കി പുതുവത്സര ദിനത്തിലെ കൊലപാതകം. യുവതിയെ കാറില്‍ കിലോമീറ്ററുകള്‍ റോഡിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തി. പുതുവത്സര ദിനത്തില് പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങവേയാണ് ഇരുപത്തിമൂന്നുകാരി ദാരുണമായി കൊല്ലപ്പെട്ടത്. അഞ്ച് യുവാക്കളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.

രാവിലെ നാല് മണിയോടെയാണ് ദില്ലി സുല്‍ത്താന്‍ പുരിയില്‍ യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ യുവാക്കളുടെ കാറുമായി കൂട്ടിയിടിക്കുന്നത്. അപകടത്തില്‍ തെറിച്ചുവീണ യുവതിയുടെ വസ്ത്രങ്ങള്‍ കാറിനടിയില്‍ കുടുങ്ങി. മദ്യലഹരിയിലായിരുന്ന കാറിലെ അഞ്ച് യുവാക്കളും നാല് കിലോമീറ്ററോളം യുവതിയെ വലിച്ചിഴച്ചു. കഞ്ച്ഹവാലിയിലാണ് വസ്ത്രങ്ങളില്ലാതെ ദേഹമാസകലം ഗുരുതര പരിക്കുകളോടെ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

 

Exit mobile version