ജമ്മു കാശ്മീരിൽ ഭീകരാക്രമണം; 3 പേർ കൊല്ലപ്പെട്ടു

ആയുധധാരികളായ രണ്ട് പേർ ജനങ്ങൾക്ക് നേരെ വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ

ശ്രീനഗർ: രജൗരിയിലെ ദംഗ്രി ഗ്രാമത്തില്‍ ഭീകരാക്രമണം. മൂന്ന് പേർ കൊല്ലപ്പെട്ടു. ഏഴുപേർക്ക് പരിക്കേറ്റു. പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ നടത്തുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 50 മീറ്ററോളം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന മൂന്നുവീടുകളിലാണ് വെടിയൊച്ച കേട്ടതെന്ന് ജമ്മു എഡിജിപി മുകേഷ് സിംഗ് പറഞ്ഞു. ആയുധധാരികളായ രണ്ട് പേർ ജനങ്ങൾക്ക് നേരെ വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ.

Exit mobile version