ഇരിട്ടി; കർണാടകയിലെ വനത്തിന്റെ ബഫർസോണായി കേരളത്തിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയതു സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കണ്ണൂർ ജില്ലയിലെ അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടു വാർഡുകൾ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫർ സോണായി അടയാളപ്പെടുത്തി എന്ന പരാതിയിലാണ് അന്വേഷണം. പാലത്തിൻ കടവ്, കളിതട്ടുംപാറ, ഉരുപ്പുംകുറ്റി, പള്ളിക്കുന്ന് എന്നിവിടങ്ങളിൽ കർണാടക കഴിഞ്ഞ ദിവസങ്ങളിൽ അടയാളം ഇട്ടിരുന്നു.
‘കണ്ണടച്ചിരുന്നിട്ട് കാര്യമില്ല; ബഫര്‍സോണ്‍ വിഷയത്തിൽ സര്‍ക്കാര്‍ നടപടികള്‍ പുനഃപരിശോധിക്കണം’
അതേസമയം, ഈ പ്രദേശങ്ങളിൽ കണ്ടെത്തിയ അടയാളങ്ങളെക്കുറിച്ച് അറിയില്ല എന്നാണ് കുടക് കലക്ടറും മടിക്കേരി ഡിഎഫ്ഒയും വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് കണ്ണൂർ കലക്ടർ എസ്.ചന്ദ്രശേഖർ റൂറൽ പൊലീസ് മേധാവി ആർ.മഹേഷിനോട് വിശദാംശങ്ങൾ അന്വേഷിക്കാൻ ആവശ്യപ്പെട്ടത്.
ബഫർ സോൺ വിഷയത്തിൽ പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ നീക്കമാണെന് മന്ത്രി എ.കെ.ശശീന്ദ്രൻ. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ സമരം കൊണ്ട് കാര്യമുണ്ടാകില്ലെന്ന് പ്രക്ഷോഭകർ ആലോചിക്കണം. കണ്ണൂർ കൂട്ടുപുഴയിൽ കർണാടക ബഫർ സോൺ രേഖപ്പെടുത്തിയ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കാസർകോട്ട് പറഞ്ഞു.
Discussion about this post