കോഴിക്കോട്: മുജാഹിദ് സമ്മേളനത്തിൽ നിന്ന് മുനവറലി തങ്ങളും ബഷീറലി തങ്ങളും പിന്മാറി. സമസ്ത കർശന നിലപാട് സ്വീകരിച്ചതോടെയാണ് പാണക്കാട് തങ്ങൾ പരിപാടിയിൽ നിന്ന് പിൻമാറിയത്. പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അവർ സംഘാടകരെ അറിയിച്ചു.
മുജാഹിദ് സമ്മേളനത്തിൽ സുന്നി നേതാക്കളാരും പങ്കെടുക്കില്ലെന്ന് സമസ്ത വ്യക്തമാക്കിയിരുന്നു. പാണക്കാട് കുടുംബാംഗമായ സാദിഖലി തങ്ങളെ മുജാഹിദ് നേതൃത്വം ക്ഷണിച്ചെങ്കിലും വരാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവറലി ശിഹാബ് തങ്ങളും, വഖഫ് ബോർഡ് മുൻ ചെയർമാൻ റഷീദലി തങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ച് നോട്ടീസിൽ പേരുവെക്കുകയും ചെയ്തിരുന്നു.
‘കുടുംബ ധാർമ്മികത’ എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനത്തിൽ റഷീദലി തങ്ങൾ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ, സമസ്തയുടെ നിലപാട് കണക്കിലെടുത്ത് മുജാഹിദ് സമ്മേളനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങൾ കണക്കിലെടുത്ത് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
Discussion about this post