അഹമ്മദാബാദ്: ഗുജറാത്തിലെ നവ്‌സാരി ദേശീയപാതയില്‍ ബസ് എസ്.യു.വിയില്‍ ഇടിച്ച് ഒമ്പത് മരണം. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ക്ക് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് ടൊയോട്ട ഫോര്‍ച്ച്യൂണർ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവം കഴിഞ്ഞ് മടങ്ങിയവരാണ് ബസിലുണ്ടായിരുന്നത്. സൂറത്തില്‍ നിന്ന് വല്‍സദിലേക്ക് പോവുകയായിരുന്നു ബസ്.
കാറിലുണ്ടായിരുന്ന ഒമ്പത് പേരില്‍ എട്ടുപേരും മരിച്ചു. ആശുപത്രിയിലെത്തിച്ച ഡ്രൈവറുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കാറിലുണ്ടായിരുന്നവർ വല്‍സദില്‍ നിന്ന് സ്വന്തം നാടായ അങ്കലേശ്വറിലേക്ക് പോകുകയായിരുന്നു.
അപകടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് പ്രാദേശിക ഭരണകൂടം ചികിത്സലഭ്യമാക്കിവരികയാണ്. അവരുടെ പരിക്കുകള്‍ പെട്ടെന്നുതന്നെ ഭേദമാകട്ടേയെന്ന് പ്രാര്‍ഥിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.
https://youtu.be/_ta-FpgQ9R8