തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ തിരുവനന്തപുരത്തേക്ക്. തനിക്കെതിരെ ഉയര്‍ന്ന അനധികൃതമായി സ്വത്ത് സമ്പാദന ആരോപണം പാര്‍ട്ടിയില്‍ പ്രതിരോധിക്കാനാണ് ഇപിയുടെ നീക്കം.
നാളെ രാവിലെയോടെ അദ്ദേഹം തലസ്ഥാനത്തെത്തും. നാളത്തെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത് കണ്ണൂരിലെ ആയൂര്‍വേദ റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്ന് വിശദീകരിക്കും.
മാസങ്ങളായി പിന്നാലെ നടന്ന് ഉപദ്രവിക്കുന്ന റിസോര്‍ട്ടിന്റെ മുന്‍ എംഡി കെപി രമേഷ് കുമാറിന്റെ വാക്കുകേട്ടാണ് പി ജയരാജന്‍ ആരോപണം ഉന്നയിക്കുന്നതെന്നാണ് ഇപിയുടെ പ്രധാന വാദം. ഇതാകും നാളെത്തെ യോഗത്തിലും അദ്ദേഹം വിശദീകരിക്കുക.