ഇരിക്കൂര്‍: കണ്ണൂരില്‍ യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പടിയൂര്‍ ആര്യങ്കോട് കോളനിയിലാണ് യുവാവിനെ ദൂരുഹ സാഹചര്യത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളനിവാസിയായ വിഷ്ണു (26) വാണ് മരിച്ചത്. ആദിവാസി വിഭാഗത്തില്‍ പെടുന്ന യുവാവാണ് മരിച്ചത്. സംഭവത്തില്‍ ഇരിക്കൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.