കൊച്ചി: യു.ഡി.എഫ് ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. അരിയിൽ ഷുക്കൂർ കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങൾക്കിടെയാണ് ഇന്നത്തെ യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതി യോഗം. ഇക്കാര്യത്തിൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ ആദ്യ പരസ്യ നിലപാട് ലീഗ് നേതൃത്വത്തിൽ വലിയ അസംതൃപ്തി സൃഷ്ടിച്ചിരുന്നു. ഇന്നത്തെ യോഗത്തിൽ ലീഗ് വിഷയം ഉന്നയിക്കും.
ആന്‍റണിയുടെ മൃദുഹിന്ദുത്വ പരാമർശങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ നടത്തിയ വ്യത്യസ്ത അഭിപ്രായങ്ങളിലും ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ട്. ഇ.പി ജയരാജനുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദന വിഷയത്തിൽ ഉൾപ്പെടെ സർക്കാരും സിപിഎമ്മും പ്രതിക്കൂട്ടിലാകുമ്പോൾ അത് രാഷ്ട്രീയമായി ശരിയായി ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന വികാരം കോൺഗ്രസിലും ഘടകകക്ഷികളിലും നിലനിൽക്കുന്നുണ്ട്. സർക്കാരിനെതിരായ നിലപാടിലടക്കം ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ യോഗത്തിൽ നിർദ്ദേശമുണ്ടായേക്കും.
https://youtu.be/1j6GRoT0hsk
Discussion about this post