മോഹന്‍ലാലിന്റേതായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് എലോണ്‍. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും എലോണിന് ഉണ്ട്. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകള്ക്ക് എല്ലാം തന്നെ വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍.
എലോണിന്റെ ട്രെയിലര്‍ സംബന്ധിച്ച വിവരമാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. ട്രെയിലര്‍ 2023 ജനുവരി 1ന് റിലീസ് ചെയ്യും. പുലര്‍ച്ചെ ഒരു മണിക്കാകും ട്രെയിലര്‍ റിലീസ് ചെയ്യുക. അടുത്ത വര്‍ഷം തന്നെ ചിത്രം റിലീസിന് എത്തുമെന്നും വിവരമുണ്ട്. ട്രെയിലര്‍ റിലീസ് പങ്കുവച്ച് കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
Discussion about this post