നല്ല പ്രണയഗാനങ്ങള്‍ ഹിന്ദിയില്‍; രശ്മികയുടെ പരാമര്‍ശം വിവാദത്തില്‍

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാവുന്ന സ്‌പൈ ത്രില്ലര്‍ ചിത്രം മിഷന്‍ മജ്‌നു ചിത്രത്തിന്റെ ഒരു പ്രൊമോഷണല്‍ വേദിയില്‍ രശ്മിക നടത്തിയ ഒരു പരാമര്‍ശം തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ വിമര്‍ശനത്തിന് വഴിവച്ചിരിക്കുകയാണ്. ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ച് സംസാരിക്കവെ ബോളിവുഡിലാണ് നല്ല പ്രണയ ഗാനങ്ങള്‍ ഉള്ളതെന്നും മറിച്ച് തെന്നിന്ത്യയില്‍ ഐറ്റം നമ്പറുകളാണ് ഉള്ളതെന്നുമാണ് രശ്മിക പറഞ്ഞത്.

എന്നെ സംബന്ധിച്ച് വളര്‍ന്നുവരുന്ന പ്രായത്തില്‍ പ്രണയ ഗാനങ്ങള്‍ എന്നു പറഞ്ഞാല്‍ ബോളിവുഡ് ഗാനങ്ങള്‍ ആയിരുന്നു. തെന്നിന്ത്യയില്‍ ഞങ്ങള്‍ക്ക് മാസ് മസാല, ഐറ്റം നമ്പേഴ്‌സ് ഒക്കെയാണ് ആ സ്ഥാനത്ത് ഉണ്ടായിരുന്നത്. ഇതാണ് എന്റെ ആദ്യത്തെ ബോളിവുഡ് റൊമാന്റിക് ഗാനം. അതിന്റെ വലിയ ആവേശത്തിലാണ് ഞാന്‍. വളരെ നല്ല ഗാനമാണ് അത്. നിങ്ങളേവരും അത് കേള്‍ക്കുന്നതിനായി കാത്തിരിക്കുകയാണ് ഞാന്‍, രശ്മിക മന്ദാന പറഞ്ഞു.

 

Exit mobile version