പത്തനംതിട്ടയിൽ മോക്ക് ഡ്രിലിൽ പങ്കെടുത്ത യുവാവ് മുങ്ങി മരിച്ചു

പടുതോട് കടവിലെ മണിമലയാറ്റിലായിരുന്നു മോക്ക് ഡ്രിൽ.

പത്തനംതിട്ട: തിരുവല്ലയിൽ മോക്ക് ഡ്രില്ലിൽ പങ്കെടുത്ത പ്രദേശവാസി മരിച്ചു. പ്രളയസമയത്ത് നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ മോക്ക് ഡ്രില്ലിൽ പങ്കെടുത്ത ബിനു(35) ആണ് ചെളിയിൽ മുങ്ങി മരിച്ചത്. പടുതോട് കടവിലെ മണിമലയാറ്റിലായിരുന്നു മോക്ക് ഡ്രിൽ.

എൻ.ഡി.ആർ.എഫ്, റവന്യൂ വകുപ്പ്, ഫയർഫോഴ്സ്, പൊലീസ്, ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. മോക്ക് ഡ്രില്ലിൽ അപകടത്തില്‍പെടുന്നവരായി നിൽക്കാൻ പ്രദേശത്ത് നിന്ന് 4 പേരെ റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. മരിച്ച ബിനു നാലുപേരിൽ ഒരാളായിരുന്നു.

ബിനുവിനേയും കൂടെ ഉള്ളവരെയും പ്രളയത്തിൽ അപകടത്തിൽപ്പെട്ടവരെപ്പോലെ പുഴയിൽ ഇറക്കി നിര്‍ത്തുകയും രക്ഷാപ്രവര്‍ത്തകര്‍ ബോട്ടിലെത്തി ഇവരെ രക്ഷപ്പെടുത്തുകയുമായിരുന്നു മോക്ഡ്രില്ലിന്‍റെ ലക്ഷ്യം. എന്നാൽ ഇതിനിടയിൽ ബിനു ചെളിയിൽ മുങ്ങുകയായിരുന്നു. അരമണിക്കൂറിനുശേഷമാണ് ഇയാളെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Exit mobile version