ശബരിമല മണ്ഡലകാല തീർഥാടനം; ഹൃദയാഘാതം മൂലം മരിച്ചത് 24 പേർ

തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമല തീർത്ഥാടകരെ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ ഇൻഷുർ ചെയ്തിട്ടുണ്ട്

ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് മലയാളികൾ ഉൾപ്പെടെ 24 തീർത്ഥാടകർ. നിലയ്ക്കലിൽ നിന്ന് സന്നിധാനത്തേ ക്കുള്ള യാത്രയ്ക്കിടെയാണ് ഇവർ മരിച്ചത്. അപകടത്തിൽ രണ്ട് തീർഥാടകരും മരിച്ചു.

ഹൃദയാഘാതം മൂലം മരിച്ച മറുനാട്ടുകാരായ ഭക്തർക്ക് മൃതദേഹം നാട്ടിലെത്തിക്കാൻ 50,000 രൂപയും മലയാളികൾക്ക് 30,000 രൂപയും നൽകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമല തീർത്ഥാടകരെ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ ഇൻഷുർ ചെയ്തിട്ടുണ്ട്. അതനുസരിച്ച് പണം ലഭിക്കുമെന്ന് ദേവസ്വം ബോർഡ് ഭാരവാഹികൾ പറഞ്ഞു.

Exit mobile version