പത്തനംതിട്ട: പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലെ എന്‍ഐഎ റെയ്ഡിനെപ്പറ്റിയുള്ള വിവരം പത്തനംതിട്ടയിൽ ചോര്‍ന്നെന്ന് സംശയം.
പോപ്പുലർ ഫ്രണ്ടിന്‍റെ മുൻ മേഖലാ സെക്രട്ടറിയായിരുന്ന മുഹമ്മദ് റാഷിദ് റെയ്ഡിന് മുമ്പ് സ്ഥലംവിട്ടതാണ് സംശയത്തിനിടയാക്കിയത്. മുൻ സംസ്ഥാന സെക്രട്ടറി നിസാറിന്‍റെ വീട്ടില്‍ നിന്നു ബാഗും ഫോണുകളും പിടിച്ചെടുത്തു.
കൊല്ലത്തെ മുൻ ജില്ലാ പ്രസിഡന്‍റിന്‍റെ വീട്ടിൽ നിന്ന് ഫോണുകൾ പിടിച്ചെടുത്തതായി എൻ.ഐ.എ വൃത്തങ്ങൾ അറിയിച്ചു. മലപ്പുറത്ത് മുൻ ദേശീയ പ്രസിഡന്‍റ് ഒഎംഎ സലാമിന്‍റെ സഹോദരന്‍റെ വീട്ടിലും റെയ്ഡ് നടന്നു. കേരളത്തിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും എൻ.ഐ.എ റെയ്ഡ് പുരോഗമിക്കുകയാണ്.
Discussion about this post