ന്യൂഡൽഹി: ചൈനയിൽ നിന്നും മറ്റ് 5 രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് അടുത്തയാഴ്ച മുതൽ ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർ ‘എയർ സുവിധ’ ഫോം പൂരിപ്പിച്ച് 72 മണിക്കൂർ മുൻപുള്ള ആർടി-പിസിആർ പരിശോധനാ ഫലം കൈയിൽ കരുതണം. അടുത്തയാഴ്ച മുതൽ ഇത് നിർബന്ധമാക്കുമെന്നാണ് വിവരം.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 6,000 പേരെ പരിശോധിച്ചതിൽ 39 അന്താരാഷ്ട്ര യാത്രക്കാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ജനുവരിയിൽ ഇന്ത്യയിൽ കൊവിഡ് കേസുകളിൽ വർദ്ധനവിനുള്ള സാധ്യതയുമുണ്ട്. അടുത്ത 40 ദിവസം നിർണായകമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ചൈനയും ദക്ഷിണ കൊറിയയും ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ജാഗ്രതാ നിർദേശം നൽകുകയും ഏത് സാഹചര്യവും നേരിടാൻ തയ്യാറാകാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Discussion about this post