റിയാദ്: സൗദി അറേബ്യയില്‍ ലേബര്‍ ക്യാമ്പില്‍ തീപിടുത്തം. തലസ്ഥാന നഗരമായ റിയാദിലെ അല്‍ മശാഇല്‍ ഡിസ്ട്രിക്ടിലായിരുന്നു അപകടം. ഇവിടെ ഒരു പ്രൊജക്ടിന് കീഴില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായതെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
വിവരം ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തീ നിയന്ത്രണ വിധേയമാക്കുകയും ക്യാമ്പില്‍ നിന്ന് തൊഴിലാളികളെ ഒഴിപ്പിക്കുകയും ചെയ്തു. തൊഴിലാളികള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.