ഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്ന് സിപിഎം. കശ്മീരില്‍ സിപിഎം നേതാവ് യൂസഫ് തരിഗാമി യാത്രയുടെ ഭാഗമാകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ തിരുത്ത്. ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കശ്മീരിലെത്തിയപ്പോള്‍, യാത്രയില്‍ പങ്കാളിയാകാമെന്ന് തരിഗാമി ഉറപ്പ് നല്‍കിയതായാണ് എഐസിസി നേതൃത്വം അവകാശപ്പെടുന്നത്.
മെഹ്ബൂബ മുഫ്തി, ഫറൂക്ക് അബ്ദുള്ളയടക്കമുള്ള നേതാക്കളും യാത്രയുടെ ഭാഗമാകും. വിശാല പ്രതിപക്ഷ സഖ്യ നീക്കങ്ങളുടെ സാധ്യത യാത്രയിലൂടെ കോണ്‍ഗ്രസ് പരിശോധിക്കുമ്പോഴാണ് സിപിഎം വിയോജിക്കുന്നത്. യാത്ര കോണ്‍ഗ്രസിന്റേതാണെന്നും, പങ്കെടുക്കുമോയെന്ന ചോദ്യം തന്നെ അപ്രസക്തമാണെന്നും സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.