മൂടല്‍മഞ്ഞ്; ഡല്‍ഹി വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ വൈകി

ഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ നിന്നു മാത്രം നൂറോളം വിമാനങ്ങൾ വൈകി

ഡൽഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഉത്തരേന്ത്യയിലെ വിമാന സർവീസുകൾ അനിശ്ചിതത്തിൽ. കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ നിന്നു മാത്രം നൂറോളം വിമാനങ്ങൾ വൈകി. ചില വിമാനങ്ങൾ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു.

പുതുവത്സരാഘോഷങ്ങളുടെയും ക്രിസ്മസ് അവധിദിനങ്ങളുടെയും പശ്ചാത്തലത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനുപുറമെയാണ് മൂടൽമഞ്ഞ് കാരണം വിമാനങ്ങൾ വൈകുന്നത്. ഇതു മൂലം യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടും സൃഷ്ടിച്ചു.

മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് കാഴ്ച മറയുന്നതും ചില വിമാനകമ്പനികള്‍ സി.എ.ടി. മൂന്ന് വിഭാഗത്തിലെ ജീവനക്കാരെ വിന്യസിക്കാത്തതുമാണ് സര്‍വീസുകള്‍ നിശ്ചലമാകാൻ കാരണം. കാഴ്ച വൈകല്യമുള്ളപ്പോൾ പോലും വിമാനങ്ങൾ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയുന്ന ഒരു സാങ്കേതികവിദ്യയാണ് സി.എ.ടി.

Exit mobile version