പ്രധാനമന്ത്രിയുടെ അമ്മയെ ഗുജറാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യനില വഷളായതിനെ തുടർന്നാണ് മോദിയുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെനെ അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഈ വർഷം 100 വയസ്സ് തികയുന്ന ഹീരാബെൻ ആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്നാണ് മോദിയുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രിയുടെ അമ്മയുടെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രി ഔദ്യോഗിക പ്രസ്താവന ഇറക്കുകയും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അറിയിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും സംസ്ഥാന ആരോഗ്യമന്ത്രിയും ആശുപത്രിയിലെത്തി.

Exit mobile version