മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ ഫുട്ബോളിനോടുള്ള ഇഷ്ടം അദ്ദേഹത്തിന്‍റെ എല്ലാ ആരാധകർക്കും സുപരിചിതമാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ഫുട്ബോൾ ക്ലബായ ചെന്നൈയിൻ എഫ്സിയുടെ സഹ ഉടമ കൂടിയാണ് ധോണി. ചെന്നൈയിൽ താരങ്ങൾക്കൊപ്പം ഫുട്ബോൾ പരിശീലിക്കുന്ന ധോണിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ധോണിയുടെ മകൾ സിവ ധോണി ഇപ്പോൾ അച്ഛന്‍റെ അതേ പാതയിലാണ്. അർജന്‍റീനയുടെ കടുത്ത ആരാധികയാണ് ഈ ഏഴ് വയസ്സുകാരി. ലോകകപ്പിലെ അർജന്‍റീനയുടെ വിജയത്തിന് ശേഷം സിവയ്ക്ക് ഒരു സർപ്രൈസ് സമ്മാനമാണ് ലഭിച്ചത്. ലയണൽ മെസി ഒപ്പുവെച്ച അർജന്‍റീനയുടെ ജേഴ്സി.
സമ്മാനമായി കിട്ടിയ ജേഴ്സി ധരിച്ചുള്ള തന്‍റെ ചിത്രങ്ങൾ ‘അച്ഛനെപ്പോലെ മകളും’ എന്ന അടിക്കുറിപ്പോടെ സിവ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ജേഴ്സിയിൽ ‘para ziva’ എന്നും സ്പാനിഷില്‍ എഴുതിയിട്ടുണ്ട്. ‘സിവയ്ക്ക്’ എന്നാണ് ഇതിന്റെ അര്‍ഥം.
https://youtu.be/ZKGrOcVeS8A
Discussion about this post