തിരുവനന്തപുരം: കത്ത് വിവാദവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന കോർപ്പറേഷന്‍റെ ആവശ്യം തള്ളി തദ്ദേശ സ്വയംഭരണ സ്ഥാപന ഓംബുഡ്സ്മാൻ. ഹൈക്കോടതി കേസ് തള്ളിയ സാഹചര്യത്തിൽ ഓംബുഡ്സ്മാന്‍റെ മുമ്പാകെ ഉള്ള കേസും തള്ളണമെന്ന കോർപ്പറേഷൻ സെക്രട്ടറിയുടെ ആവശ്യമാണ് നിരസിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സുധീർ ഷാ പാലോടാണ് കത്ത് വിവാദത്തിൽ ഹർജി നൽകിയത്.
സുധീർ ഷാ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിൽ നിന്ന് വ്യത്യസ്തമാണെന്ന് ഓംബുഡ്സ്മാൻ നിരീക്ഷിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ കേസിൽ പ്രതിയാക്കണമെന്ന ഹർജിക്കാരന്‍റെ ആവശ്യവും പരിശോധിക്കും. ഹർജി ഫെബ്രുവരി 22ന് വീണ്ടും പരിഗണിക്കും.
https://youtu.be/ZKGrOcVeS8A