തിരുവനന്തപുരം: വെള്ളറടയില്‍ ഓട്ടിസം ബാധിതനായ യുവാവിന് ക്രൂരമര്‍ദ്ദനം. കത്തിപ്പാറ കോളനിയിലെ മഹേഷാണ് മര്‍ദ്ദനത്തിനിരയായത്. കുടപ്പനമൂട് സ്വദേശിയായ രാജേഷാണ് മഹേഷിനെ മര്‍ദ്ദിച്ചത്. ഇന്ന് പുലര്‍ച്ചെ വെളളറട ആറാട്ടുക്കുഴി ജംഗഷ്‌നിലാണ് സംഭവം.
സമീപത്ത് ക്രിസ്മസ് ആഘോഷത്തിനായി എത്തിച്ച സൗണ്ട് സിസ്റ്റത്തിന്റെ ജനറേറ്ററില്‍ നിന്നും മഹേഷ് പെട്രോള്‍ ഊറ്റിയെന്ന് ആരോപിച്ചാണ് സൗണ്ട് സിസ്റ്റം സ്ഥാപനത്തിലെ ജീവനക്കാരനായ രാജേഷ് മര്‍ദ്ദിച്ചത്. ഹോട്ടല്‍ പണിക്കായി മഹേഷ് ആറാട്ടുകുഴിയില്‍ എത്തിയപ്പോഴാണ് മര്‍ദ്ദനം. രാജേഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.