പുത്തന്‍കുരിശ്: മണല്‍ മാഫിയയുടെ കൈയ്യില്‍ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തില്‍ രണ്ട് എസ് ഐ മാര്‍ക്ക് സസ്‌പെന്‍ഷന്‍. എറണാകുളം പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ജോയി മത്തായി , അബ്ദുറഹിമാന്‍ എന്നിവരെയാണ് റൂറല്‍ എസ്പി വിവേക് കുമാര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.
ഗൂഗിള്‍ പേ വഴി അബ്ദുള്‍ റഹ്മാന്‍ പതിനൊന്നായിരം രൂപയും ജോയി മത്തായി നാലായിരം രൂപയുമാണ് കൈപ്പറ്റിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി അജയ് നാഥ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി.
Discussion about this post