ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധം തുടരുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിക്ക് തിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സമയം തേടിയിട്ടുണ്ട്. ബഫര്‍സോണ്‍, വായ്പാ പരിധി ഉയര്‍ത്തല്‍, കെറെയില്‍ തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണാനും മുഖ്യമന്ത്രി അനുമതി തേടിയിട്ടുണ്ട്.
നാളെ ആരംഭിക്കുന്ന രണ്ടു ദിവസത്തെ സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഇന്ന് ഉച്ചയോടെ ഡല്‍ഹിയില്‍ എത്തുക. ചീഫ് സെക്രട്ടറി വി പി ജോയിയും മുഖ്യമന്ത്രിക്കൊപ്പം ഡല്‍ഹിയില്‍ എത്തുന്നുണ്ട്. കൂടിക്കാഴ്ച്ചയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് സമയം അനുവദിച്ചിട്ടില്ലെന്നാണ് വിവരം.
https://youtu.be/J1p2fKFq6eU
ബഫര്‍സോണ്‍ വിഷയത്തില്‍ കേരളത്തില്‍ വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്. സര്‍ക്കാരിന് മുന്നില്‍ പരാതി പ്രളയമാണ്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്മേലും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലുമാണ് പരാതികള്‍ എത്തുന്നത്. സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫര്‍ പരിധിയില്‍ പെട്ടതിന്റെ ഫോട്ടോകള്‍ സഹിതമാണ് പല പരാതികളും.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമാണ് എന്ന ആവശ്യവും ഉയരുന്നുണ്ട്. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. കെ-റെയില്‍ വിഷയത്തിലെ കേന്ദ്രത്തിന്റെ എതിര്‍പ്പ് മറികടക്കുക എന്നതും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ലക്ഷ്യമിടുന്നു.
Discussion about this post