തിരുവനന്തപുരം: ബഫര്‍സോണ്‍ പ്രതിഷേധങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ബഫര്‍ സോണ്‍ വിഷയമടക്കംചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയത്. കെ റെയില്‍ വിഷയവും ചര്‍ച്ചയില്‍ ഉന്നയിക്കും. ഈയാഴ്ച പി ബി യോഗത്തില്‍ പങ്കെടുക്കാന്‍ പിണറായി വിജയന്‍ ദില്ലിയിലെത്തുമ്പോള്‍ കൂടിക്കാഴ്ച നടത്താനാണ് ശ്രമം. ഇതുവരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മറുപടി ലഭിച്ചില്ലെന്നാണ് വിവരം.
അതേസമയം, ബഫര്‍ സോണ്‍ പ്രശ്‌നത്തില്‍ സര്‍ക്കാരിന് മുന്നില്‍ പരാതി പ്രളയമാണ്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്മേലും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലുമാണ് പരാതികള്‍ എത്തുന്നത്. സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫര്‍ പരിധിയില്‍ പെട്ടതിന്റെ ഫോട്ടോകള്‍ സഹിതമാണ് പല പരാതികളും. ജനുവരി 11 ന് സുപ്രീംകോടതി കേസ് പരിഗണിക്കും മുന്‍പ് ഫീല്‍ഡ് സര്‍വേ നടത്തി റിപ്പോര്‍ട്ടുകള്‍ പുതുക്കി നല്‍കണം എന്നതാണ് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി.
Discussion about this post