തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സിപിഎം. സി ജയൻ ബാബു, ഡികെ മുരളി, ആർ രാമു എന്നിവരടങ്ങിയ കമ്മീഷനാണ് കത്ത് വിവാദം അന്വേഷിക്കുക. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ നൽകിയിരിക്കുന്ന നിർദ്ദേശം. ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
https://youtu.be/J1p2fKFq6eU
കരാർ നിയമനങ്ങൾക്ക് പാർട്ടിയുടെ മുൻഗണനാ പട്ടിക ആവശ്യപ്പെട്ട് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയറുടെ ഓഫീസിൽ നിന്ന് എഴുതിയ കത്ത് വിവാദമായിരുന്നു. ആരോഗ്യമേഖലയിൽ ഒഴിവുള്ള തസ്തികകളുടെ എണ്ണം ഉൾപ്പെടെ മേയറുടെ ഔദ്യോഗിക ലെറ്റർപാഡിലാണ് കത്ത് എഴുതിയത്. കോർപ്പറേഷന് കീഴിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്‍ററുകളിലായി 295 ഒഴിവുകളുണ്ടെന്നും ഉദ്യോഗാർത്ഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്നുമായിരുന്നു കത്തിൻ്റെ ഉള്ളടക്കം.
Discussion about this post