ചൈന ഉൾപ്പെടെ 5 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ. നിർബന്ധമാക്കാൻ നിർദ്ദേശം

ചൈന, തായ്ലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി.

ഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ. ചൈന, തായ്ലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി.

https://youtu.be/CAghX_X-Qwo

രോഗലക്ഷണങ്ങളുള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്‍റൈനിൽ പ്രവേശിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് എയർ സുവിധ രജിസ്ട്രേഷൻ വീണ്ടും നിർബന്ധമാക്കി. നിലവിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണങ്ങളില്ല.

ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര വിമാന യാത്രക്കാർക്കിടയിൽ ഇടവിട്ട് ചിലരെ പരിശോധിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സിവിൽ ഏവിയേഷൻ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ഓരോ വിമാനത്തിലും എത്തുന്നവരിൽ 2% പേർക്ക് ഇന്ന് രാവിലെ മുതൽ ആർടിപിസിആർ പരിശോധന ആരംഭിച്ചു.

Exit mobile version