തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണർമാരെ മാറ്റി. സി.എച്ച്. നാഗരാജുവിനെ തിരുവനന്തപുരത്തും കെ സേതുരാമനെ കൊച്ചിയിലും രാജ്പാൽ മീണയെ കോഴിക്കോടും കമ്മീഷണറായി നിയമിച്ചു.
സൈബർ ഓപറേഷനു പുതിയ എഡിജിപി തസ്തിക സൃഷ്ടിച്ച് ടി വിക്രമിനെ നിയമിച്ചു. പൊലീസ് ആസ്ഥാന എഡിജിപിയുടെ തസ്തികയ്ക്കു തുല്യമായിരിക്കും ഈ തസ്തിക. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ അധിക ചുമതലയും വിക്രം വഹിക്കും.
https://youtu.be/2nY08gyTFbs
ദിനേന്ദ്ര കശ്യപ്, ഗോപേഷ് അഗർവാൾ, എച്ച് വെങ്കിടേഷ്, അശോക് യാദവ് എന്നിവരെയും എഡിജിപിമാരായി ഉയർത്തി. ഗോപേഷ് അഗർവാളിനെ കേരള പൊലീസ് അക്കാദമി ഡയറക്ടറായും എച്ച് വെങ്കിടേഷിനെ സായുധ പൊലീസ് ബറ്റാലിയൻ എഡിജിപിയായും നിയമിച്ചു. ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ അധിക ചുമതലയും വെങ്കിടേഷ് വഹിക്കും.
നീരജ് കുമാർ ഗുപ്ത, എ അക്ബർ എന്നിവരെ ഐജിമാരായി ഉയർത്തി. ഗുപ്തയെ ഉത്തര മേഖലാ ഐജിയായും അക്ബറിനെ ട്രാഫിക് ഐജിയായും നിയമിച്ചു. ജി സ്പർജൻ കുമാറാണ് പുതിയ ദക്ഷിണ മേഖലാ ഐജി. ഹർഷിത അട്ടല്ലൂരിയെ വിജിലൻസ് ഐജിയായും പി പ്രകാശിനെ ഇന്റലിജൻസ് ഐജിയായും നിയമിച്ചു.
Discussion about this post