തിരുവനന്തപുരം: ചാന്‍സലര്‍ ബില്‍ ഒടുവില്‍ രാജ്ഭവനിലേക്ക് അയച്ച് സര്‍ക്കാര്‍. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാനുള്ള ബില്‍ ആണ് രാജ്ഭവനിലേക്ക് അയച്ചത്. ഈ മാസം 13ന് നിയമസഭ പാസാക്കിയ ചാന്‍സലര്‍ ബില്‍ ഇന്നാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്. നിയമ പരിശോധന പൂര്‍ത്തിയാക്കാനാണ് സമയം എടുത്തത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം.
14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്നതാണ് ബില്‍. ബില്ലില്‍ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെയും നീക്കം. ഗവര്‍ണര്‍ ജനുവരി 3 ന് മാത്രമേ തലസ്ഥാനത്ത് തിരിച്ചെത്തുക ഉള്ളൂ. ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എന്ത് തീരുമാനം എടുക്കും എന്നുള്ളതാണ് ഇനി പ്രധാനം.