ഇടുക്കിയിലെ തൊടുപുഴയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ഡോക്ടറെ വിജിലന്‍സ് പിടികൂടി. തൊടുപുഴ ജില്ല ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മായ രാജിനെയാണ് അറസ്റ്റ് ചെയ്തത്. വഴിത്തല സ്വദേശിയുടെ ഗര്‍ഭപാത്രം നീക്കുന്നതിനുള്ള ഓപ്പറേഷനും അനുബന്ധ ചികിത്സകള്‍ക്കുമായാണ് ഡോക്ടര്‍ മായ രാജ് കൈക്കൂലി വാങ്ങിയത്.
16 ന് വൈകുന്നേരം പരാതിക്കാരന്റെ ഭാര്യ ഡോക്ടറുടെ പാലക്കുഴയിലെ വീട്ടില്‍ കണ്‍സള്‍ട്ടേഷനായി എത്തി. ഈ ദിവസം ഓപ്പറേഷന് നടത്തുന്നതിനുള്ള ഫീസിന്റെ ആദ്യ ഗഡുവെന്ന പേരില്‍ അഞ്ഞൂറ് രൂപ മായ രാജ് കൈപ്പറ്റി.
19 ന് ജില്ലാ ആശുപത്രിയില്‍ വച്ച് മായ രാജ് ഇവരുടെ ശസ്ത്രക്രിയ നടത്തി. പിന്നാലെ അടുത്ത ദിവസം ഡോക്ടറുടെ വീട്ടിലെത്തി കാണണമെന്ന് ഭര്‍ത്താവിനോട് നിര്‍ദ്ദേശിച്ചു. ഈ സമയം ബാക്കി തുകയായ അയ്യായിരം രൂപ നല്‍കണമെന്നും മായ ആവശ്യപ്പെട്ടു.
കയ്യില്‍ ഇപ്പോള്‍ പണമില്ലെന്നും നാളെ എത്തിക്കാമെന്നും പറഞ്ഞ പരാതിക്കാരന് വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. വിജിലന്‍സ് നല്കിയ നോട്ടുകള്‍ ഡോക്ടുടെ വീട്ടിലെ കണ്സല്ട്ടിംഗ് റൂമില്‍ വച്ച് വാങ്ങുമ്പോഴാണ് മായ പിടിയിലായത്. വീട്ടില്‍ വിജിലന്‍സ് സംഘം പരിശോധനയും നടത്തി.
Discussion about this post